
മുസ്‌ലിം മതവിശ്വാസികളുടെ ആക്രമണത്തിനിരയായെന്ന് ബി.ജെ.പി നേതാവ് നാസിയ ഇലാഹി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോകവെ തൻറെ വാഹനം ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ബിജെപിയുടെ വനിതാ നേതാവിന്റെ പരാതി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നാസിയ ഇലാഹിയുടെ ആരോപണം.
ഡൽഹിയിൽ ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം മഹാ കുംഭമേളയിൽ ഗംഗാസ്‌നാനിലേക്ക് പോകുവെ ഒരു സംഘം ആളുകൾ ആക്രമിച്ചെന്നായിരുന്നു നാസിയ ഇലാഹി ആരോപിച്ചത്. ഒപ്പം യൂട്യൂബർ പ്രിയ ചതുർവേദിയും മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇറ്റയിൽ എത്തിയപ്പോൾ കുറച്ചാളുകൾ എന്നെ വാഹനത്തിൽ പിന്തുടർന്നു. കാറിൽ വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ പ്രിയ ചികിത്സക്കായി ആശുപത്രിയിലാണെന്നും നാസിയ ഇലാഹി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, കാൺപൂർ പൊലീസ് ബി.ജെ.പി നേതാവിൻറെ ആരോപണങ്ങൾ നിഷേധിക്കുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോകുകയും വാഹനം അപകടത്തിൽപെടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുത് പൊലീസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് നാസിയയോട് അറിയിച്ചിട്ടുണ്ട്.











